Advertisement

പ്രഷർ കുക്കറുകൊണ്ടുളള അടിയേറ്റ് വൃദ്ധൻ മരിച്ചു

November 13, 2018
0 minutes Read
kottayam husband murdered wife

പ്രഷർ കുക്കർ കൊണ്ടുള്ള അടിയേറ്റ് വൃദ്ധൻ മരിച്ചു. നവി മുംബൈയിലെ കൊപരഖൈറാനെയിലാണ് സംഭവം.

വിജയകുമാർ എന്ന 62 കാരനാണ് മരിച്ചത്. ഫഌറ്റിൽ വിജയകുമാർ ദൊഹാത്രെയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. മകൻ സ്‌കീസോഫ്രേനിയ രോഗം ബാധിച്ച ആളാണെന്നാണ് പോലീസ് പറയുന്നത്. മകൻറെ കൈകളിൽ മുറിവേറ്റിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.

വീട്ടിനുള്ളിൽനിന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ തലയ്ക്ക് സാരമായ പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന വിജയകുമാറിനെയാണ് കണ്ടത്. ഒരു പ്രഷർ കുക്കറും ചുറ്റികയും സമീപ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മകന് പങ്കുണ്ടെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. മരണത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top