സുപ്രീം കോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല: രാഹുല്‍ ഈശ്വര്‍

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് രാഹുല്‍ ഈശ്വര്‍. വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുമെന്നും രാഹുല്‍ പറഞ്ഞു. ‘ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മണം നടത്താന്‍ സാധ്യത ഉണ്ട്. എന്തായാലും പോരാട്ടം തുടരും. നിയമപരമായും എല്ലാ വഴികളും തേടും’- രാഹുല്‍ പറഞ്ഞു. വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയാല്‍ അവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഏതാനും മിനിറ്റുകള്‍ക്കകം സുപ്രീം കോടതി പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top