Advertisement

രാജസ്ഥാനില്‍ ബിജെപി എംപി കോണ്‍ഗ്രസിലെത്തി

November 14, 2018
0 minutes Read

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി ക്യാംപിനെ ഒന്നടങ്കം ഞെട്ടിച്ച് പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്. ദൗസ മണ്ഡലത്തിലെ എംപിയും മുന്‍ പോലീസ് ഓഫീസറുമായ ഹരീഷ് മീണ കഴിഞ്ഞ ദിവസം ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തി.

രാജസ്ഥാനിലെ ജലവിഭവ മന്ത്രി സുരേന്ദ്ര ഗോയല്‍ നേരത്തെ ബിജെപി വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് എംപിയായ ഹരീഷ് മീണയും ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നത്. 2013 ല്‍ രാജസ്ഥാന്‍ ഡിജിപി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷമാണ് മീണ ബിജെപിയില്‍ ചേര്‍ന്നത്. ദൗസയില്‍ മത്സരിച്ച ഇദ്ദേഹം വിജയമധുരം പാര്‍ട്ടിക്ക് നല്‍കിയിരുന്നു.

നേരത്തെ ജൈ​താ​ര​ൻ മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ചു ത​വ​ണ ബിജെപിക്കുവേണ്ടി വിജയം സ്വന്തമാക്കിയ മന്ത്രി സുരേന്ദ്ര ഗോയലാണ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിക്കാത്തതുകൊണ്ട് പാര്‍ട്ടി വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top