Advertisement

‘നയം മാറ്റിയതെന്തിന്?’ ; റഫേല്‍ കേസ് വിധി പറയാനായി മാറ്റി

November 14, 2018
Google News 0 minutes Read

റഫേല്‍ ഇടപാട് കേസില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റിവെച്ചു. ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയാനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മാറ്റിവെച്ചിരിക്കുന്നത്.

പഴയ കരാര്‍ നിലനില്‍ക്കെ പ്രധാനമന്ത്രി എങ്ങനെ പുതിയ കരാര്‍ പ്രഖ്യാപിച്ചു എന്ന ചോദ്യമാണ് സുപ്രീം കോടതി ഉന്നയിച്ചത്. റഫേല്‍ ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയെ കുറിച്ച് അറിവ് ഇല്ല എങ്കില്‍ ഇന്ത്യയുടെ താല്‍പര്യം എങ്ങനെ സംരക്ഷിക്കപ്പെടണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു.

കോടതി നിര്‍ദേശപ്രകാരം സാങ്കേതിക വിവരങ്ങള്‍ വിശദീകരിക്കുന്നതിനായി എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ വി.ആര്‍ ചൗധരി, അലോക് കോല്‍സ എന്നിവര്‍ ഹാജരായി. വ്യോമസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടണമെന്ന് കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഹാജരായത്. ടി. ചലപതിയുമായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിശദമായി സംസാരിച്ചു. പ്രതിരോധ സാമഗ്രികളെ കുറിച്ച് വ്യക്തമാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഡി. ഡിഫന്‍സ് സെക്രട്ടറി അരുണ്‍ മിത്രയോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ഗ്യാരന്റിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here