ശബരിമല യുവതി പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

ശബരിമല യുവതി പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ജനുവരി 22 വരെ വിധി നപ്പിലാക്കരുതെന്ന ആവശ്യമാണ് തള്ളിയത്. ജനുവരി 22 ന് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത വരെ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു കേസും പരിഗണിക്കില്ലെന്ന് കോടതി പറഞ്ഞു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സെപ്റ്റംബർ 28 ലെ വിധിക്ക് സ്റ്റേയില്ലെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയെങ്കിലും നേരത്തെ പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്തിട്ടില്ല എന്നാണ് കോടതി വ്യക്തമാക്കിയത്.
സെപ്റ്റംബർ 28 ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാം എന്ന വിധി പുറപ്പെടുവിച്ചത്. ഇതിനെതിരായ 49 പുനഃപരിശോധനാ ഹർജികളാണ് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ ഇന്നലെ പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here