Advertisement

കാലിഫോർണിയ കാട്ടുതീ; മരണസംഖ്യ 56 ആയി; 130 പേരെ കാണാനില്ല

November 15, 2018
0 minutes Read
california forest fire death toll touches 56

കാലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 56 ആയി. ഇതോടെ കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിലൊന്നായി ഇത്തവണത്തേത്. അപകടത്തിൽ 130 പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ അധികവും മഗളിയ നിവാസികളാണ്.

രണ്ടര ലക്ഷത്തോളം ആളുകളെ അധികൃതർക്ക് ഇതിനകെം ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. 6700 വീടുകളും അനവധി കച്ചവടസ്ഥാപനങ്ങളും കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ തീപ്പിടിത്തത്തിൽ നശിച്ചിട്ടുണ്ട്. 109,000 ഏക്കർ വനം നശിച്ചുപോയതായും റിപ്പോർട്ടുകൾ പറയുന്നു.

തീപ്പിടിത്തത്തെ വൻ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കാലിഫോർണിയ ഗവർണർ ജെറി ബ്രൗൺ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. കൂടുതൽ അടിയന്തിര ഫണ്ട് ഫെഡറൽ സർക്കാരിൽ നിന്നും ലഭിക്കാൻ ഇത് വഴിയൊരുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top