തൃപ്തി തിരിച്ചുപോകുമോ?; തീരുമാനം ആറ് മണിക്ക്

trupthi desai

ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം ശക്തമായി തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് തൃപ്തി ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല. തിരിച്ചുപോകുന്ന കാര്യത്തെ കുറിച്ച് വൈകീട്ട് ആറ് മണിക്ക് തീരുമാനമെടുക്കുമെന്നാണ് തൃപ്തി ദേശായി പ്രതികരിച്ചത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തൃപ്തി കേരളത്തിലെത്തിയിരിക്കുന്നത്. എന്നാല്‍, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top