ഹർത്താൽ; ക്ലാസുകൾ, അദാലത്ത്, കലോത്സവം എന്നിവ മാറ്റിവെച്ചു; ബസ് സർവ്വീസ് നിർത്തിവെച്ചു

road blocked at alappuzha bjp hartal

ഹർത്താലിനെ തുടർന്ന് ഇന്ന് നടക്കാനിരുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. വയനാട് ജില്ലാ സ്‌കൂൾ കലോത്സവം മാറ്റിവെച്ചു. കേരള സർവ്വകലാശാല വിദൂര വിദ്യാഭ്യാസം ഇന്ന് നടത്താനിരുന്ന ക്ലാസുകൾ മാറ്റിവെച്ചു. താമരശ്ശേരി താലൂക്കിൽ ഇന്ന് നടത്താനിരുന്ന ജില്ലാ കളക്ടറുടെ അദാലത്തും ഹർത്താലിനെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

ഇരു ചക്ര വാഹനങ്ങളും, സ്വകാര്യവാഹനങ്ങളും മാത്രമാണ് നിലവിൽ നിരത്തിലുള്ളത്. തിരുവനന്തപുരത്ത് ബസ്സുകളെല്ലാം സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. പ്രകോപനപരമായ സാഹചര്യം നിലനിൽക്കുന്നത് കൊണ്ട്് ഗതാഗതം ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top