ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘ബെസ്റ്റ് ഓഫ് അമേരിക്ക’ ഫെസ്റ്റ് ആരംഭിച്ചു

ജിദ്ദ: അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ജിദ്ദയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘ബെസ്റ്റ് ഓഫ് അമേരിക്ക’ മേള ആരംഭിച്ചു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേള ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ റയാന്‍ ഗ്ലിഹ ഉദ്ഘാടനം ചെയ്തു.

ഗുണനിലവാരമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ അപൂര്‍വ ശേഖരമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും പരിചയപ്പെടുത്തുന്ന മേളയാണ് ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നതെന്നും ഇതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് എല്ലാ മാസവും ഇത്തരം വിപണന മേളകളും പ്രദര്‍ശനങ്ങളും ലുലു ശാഖകളില്‍ സംഘടിപ്പിക്കാറുണ്ടെന്ന് ലുലു സൗദി റീജിയണല്‍ ഡയരക്ടര്‍ ശഹീം മുഹമ്മദ്‌ പറഞ്ഞു.

വിവിധ രാജ്യങ്ങളുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ ഇത്തരം മേളകളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. സൗദി ഉപഭോക്താക്കള്‍ക്കായി അമേരിക്കന്‍ കര്‍ഷകര്‍ തയ്യാറാക്കിയ ആരോഗ്യകരവും രുചികരവുമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ആണ് ബെസ്റ്റ് ഓഫ് അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ചവയില്‍ കൂടുതലും. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേഖലയിലെ ആവശ്യകത തിരിച്ചറിഞ്ഞാണ്‌ ലുലു ഗ്രൂപ്പ് അമേരിക്കയില്‍ നിര്‍മാണ യൂനിറ്റ് ആരംഭിച്ചതെന്നും ശഹീം മുഹമ്മദ്‌ പറഞ്ഞു.

Loading...
Top