സുരക്ഷ അതിശക്തം; ഇരുമുടിക്കെട്ടില്ലാത്ത ഏഴ് പേരെ തിരിച്ചയച്ചു

ശബരിമലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. ഇരുമുടിക്കെട്ടില്ലാതെ  ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പോലീസ് നിര്‍ദേശം. സംശയം തോന്നിയ 7 പേരെ പോലീസ് തിരിച്ചയച്ചു. പമ്പയില്‍ ഗണപതി കോവില്‍ വരെ മാത്രമേ ഇരുമുടിക്കെട്ടില്ലാത്തവര്‍ക്ക് പോകാന്‍ സാധിക്കൂ. സന്നിധാനത്തേക്ക് പ്രവേശിക്കണമെങ്കില്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമാണ്. പോലീസ് കര്‍ശനനമായി തന്നെ ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളവരെയാണ് പോലീസ് തടയുന്നത്. സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിശ്വാസികളുടെ വരവിന് ഒട്ടും കുറവില്ല. വൃശ്ചിക പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനായി ലക്ഷകണക്കിന് ഭക്തരാണ് ശബരിമലയിലെത്തിയിരിക്കുന്നത്.

അതേസമയം, ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഡിജിപി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top