ശബരിമലയിലെ നിയന്ത്രണങ്ങള്‍; ഇളവുകളില്‍ നാളെ തീരുമാനമറിയിക്കാമെന്ന് ഡിജിപി

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകളില്‍ തീരുമാനം നാളെ അറിയിക്കാമെന്ന് ഡിജിപി. വിഷയത്തില്‍ ഡിജിപിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസും ചര്‍ച്ച നടത്തി. സന്നിധാനത്ത് വിരിവക്കാന്‍ കുറച്ചു പേര്‍ക്കെങ്കിലും അനുവാദം നല്‍കണമെന്ന് ബോര്‍‍ഡ് ആവശ്യം ഉന്നയിച്ചു. നെയ്യഭിഷേക സമയം നീട്ടണമെന്നും ബോര്‍ഡ് ആവശ്യമുണ്ട്.

ശബരിമലയിൽ നട അടച്ചതിന് ശേഷം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കാണിച്ച് പോലീസ്‌ നൽകിയ നോട്ടീസിൽ ദേവസ്വംബോർഡ്  നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആളുകള്‍  തമ്പടിക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനായുള്ള രീതിയിലായിരുന്നു പോലീസ്‌ ക്രമീകരണങ്ങള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top