ശശികല ഉപവാസത്തിൽ; റാന്നി പോലീസ് സ്റ്റേഷന് മുന്നിൽ ഹിന്ദുഐക്യവേദിയുടെ പ്രതിഷേധം

പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ റാന്നി പോലീസ് സ്റ്റേഷന് മുന്നിൽ നാമജപ പ്രതിഷേധം. കരുതൽ തടങ്കലിലാക്കിയ ശശികല ഇപ്പോൾ റാന്നി പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്. സ്റ്റേഷനിൽ അവർ ഉപവാസ സമരത്തിലാണ്.
ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മരക്കൂട്ടത്ത് നിന്ന് ശശികലെ പോലീസ് അറസ്റ്റ് ചെയ്തത്. ശശികലയെ കൂടാതെ നാല് സംഘപരിവാർ സംഘടനാ നേതാക്കളേയും കരുതൽ നേതാക്കളേയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ശബരിമലയിൽ ഇവരുടെ നേതൃത്വത്തിൽ മുമ്പുണ്ടായ സംഘർഷങ്ങൽ കണക്കിലെടുത്താണ് കരുതൽ അറസ്റ്റെന്നാണ് പോലീസിന്റെ വിശദീകരണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here