കെ. സുരേന്ദ്രനെ ശബരിമലയില്‍ പോലീസ് തടഞ്ഞു

k surendran

ബിജെപി നേതാവ് കെ. സുരേന്ദ്രനെ ശബരിമലയില്‍ പോലീസ് തടഞ്ഞു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സുരേന്ദ്രന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു. എന്നാല്‍, മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സുരേന്ദ്രന്‍. നിലയ്ക്കലില്‍ വെച്ചാണ് സുരേന്ദ്രനെ പോലീസ് തടഞ്ഞത്. സുരേന്ദ്രനൊപ്പം ഏതാനും ബിജെപി നേതാക്കളും ഉണ്ട്. താന്‍ ഒരു വിശ്വാസിയാണെന്നും മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ഗണപതി ഹോമത്തിനായി ചീട്ടെടുത്തിട്ടാണ് പോകുന്നതെന്ന് സുരേന്ദ്രന്‍ പോലീസിനോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top