ശബരിമലയില്‍ പുതിയ ‘പ്ലാന്‍’; ദേശീയ നേതാക്കളെ സന്നിധാനത്ത് എത്തിക്കാന്‍ ബിജെപി

case against bjp leaders

ശബരിമലയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പുതിയ തന്ത്രവുമായി ബിജെപി. ശബരിമലയില്‍ ഓരോ ദിവസവും ദേശീയ നേതാക്കളടക്കം ഒരോ നേതാക്കളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരടക്കം ശബരിമലയിൽ എത്തുമെന്നാണ് സൂചന.

മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയിൽ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കിയതിന് പിന്നാലെയാണ് ബിജെപി പുതിയ തന്ത്രം സ്വീകരിക്കുന്നതെന്നാണ് സൂചന.

അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ തടങ്കലിലാക്കാനാണ് പോലീസ് തീരുമാനം. പ്രതിഷേധത്തിനൊരുങ്ങുന്ന നേതാക്കളുടെ പട്ടിക തയാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കി.

നിലവില്‍ സന്നിധാനവും പരിസരവുമെല്ലാം നിയന്ത്രണ വിധേയമാണെങ്കിലും കൂടുതല്‍ നേതാക്കളെത്തിയാല്‍ സംഘര്‍ഷ സാധ്യതയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമലയില്‍ സന്നിധാനത്തേക്കെത്താന്‍ ശ്രമിച്ചാല്‍ തടഞ്ഞ് തിരിച്ചയക്കാനും വഴങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനുമാണ് തീരുമാനം. അങ്ങനെയാണെങ്കില്‍  കെ.സുരേന്ദ്രന്റെയും കെ.പി. ശശികലയുടെയും കരുതല്‍ നടപടികള്‍ അവസാനിക്കില്ല.

ഇത്തരത്തില്‍ പ്രതിഷേധിക്കാനായി വരുന്ന നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി നിര്‍ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top