ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കോൺഗ്രസ് നേതാക്കളായ വി എസ് ശിവകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ പി അനിൽകുമാർ എന്നിവർ ശബരിമല സന്ദർശിച്ചു. നിലയ്ക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയത്. ശബരിമലയിൽ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് അസൗകര്യങ്ങൾ മറച്ച് പിടിക്കാനാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ആരോപിച്ചു. ദേവസ്വം ബോർ‌ഡിന്റെയും സർക്കാരിന്റെയും കടുത്ത അനാസ്ഥ മൂലം തീ‌ർത്ഥാടകർ കൊടിയ ദുരന്തമാണ് അനുഭവിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കൾ നാളെ വിശദമായ റിപ്പോർട്ട് കെ.പി.സി.സി പ്രസിഡന്റിന് സമർപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top