റബാദ എറിഞ്ഞ ആ പന്ത് എങ്ങോട്ട് പോയി? (ചിരിപടര്‍ത്തിയ വീഡിയോ)

ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദ എറിഞ്ഞൊരു പന്ത് ക്രിക്കറ്റ് ലോകത്ത് വൈറല്‍. ഓസ്‌ട്രേലിയന്‍ ബാറ്റിംഗില്‍ ഒമ്പതാം ഓവറിലാണ് സംഭവം.
റബാദയുടെ കൈയില്‍ നിന്ന് പന്ത് വഴുതി എത്തിയത് ഗള്ളിയില്‍ നില്‍ക്കുകയായിരുന്ന ഫീല്‍ഡറുടെ കൈകളിലേക്ക്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മോശം പന്തുകളില്‍ ഒന്നായിരുന്നുവെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍. ഗ്ലെന്‍ മാക്സ്വെല്ലിനെതിരെ പന്തെറിയാന്‍ ഓടിയെത്തിയ റബാദയുടെ കൈയില്‍ നിന്ന് പന്ത് വഴുതിപ്പോവുകയാ യിരുന്നു.
പന്തിനെ ഏത് ഗണിത്തില്‍പെടുത്തണമെന്ന് അമ്പയര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയും നടന്നു. ഒടുവില്‍ ആ പന്ത് ഡെഡ് ബോളായിട്ടാണ് പരിഗണിച്ചത്. റബാദയ്ക്ക് അബദ്ധം പറ്റിയതോടെ ഗ്രൗണ്ടിലും കാണികളിലും ചിരിപടര്‍ന്നു.
വീഡിയോ കാണാം:
BALLLLL
RABADA KE BALLLLLLLLLLL ?? #AUSvSA #RABADA pic.twitter.com/6Pf0juks01— Aditya Adapa || 9394022222 (@BezawadaAditya) November 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here