ദിലീപിന്റേയും കാവ്യയുടേയും കുഞ്ഞിന് പേരിട്ടു

kavya

ദിലീപിന്റേയും കാവ്യയുടേയും കുഞ്ഞിന് പേരിട്ടു. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് ഇരുവരും നല്‍കിയിരിക്കുന്ന പേര്. ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ശനിയാഴ്ചയായിരുന്നു കുഞ്ഞിന്റെ പേരീടല്‍ ചടങ്ങ്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 2016 നവംബര്‍ 25നായിരുന്നു ദീലിപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top