‘പരമാവധി പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കുക’; ബിജെപി സര്‍ക്കുലര്‍ ഇറക്കി

circular

എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് എത്തണമെന്ന് ബിജെപി ആഹ്വാനം. ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍ പുറത്തിറക്കി. ഒരു സംഘജില്ലയിലെ നിയോജകമണ്ഡലങ്ങളാണ് ഒരു ദിവസം പോകേണ്ടത്. ഇന്‍ ചാര്‍ജുമാര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സമയവും സ്ഥലവും നിശ്ചയിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരോ ദിവസം ആരൊക്കെ പോകണം, ഏത് സമയത്ത് ശബരിമലയിലെത്തണം തുടങ്ങിയ വിവരങ്ങളും സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്. നവംബര്‍ 17 നാണ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.

സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ചുവടെ:

Circular 258.. (1)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top