‘സുരേന്ദ്രന്‍ അകത്തുതന്നെ’; ജാമ്യമില്ല

k surendran

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. മറ്റന്നാള്‍ കേസ് വീണ്ടും പരിഗണിക്കുമെന്നും ജാമ്യാപേക്ഷ അന്ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പോലീസ് റിപ്പോര്‍ട്ട് കിട്ടിയശേഷം ജാമ്യാപേക്ഷപരിഗണിക്കാമെന്നാണ് കോടതി നിലപാട്. കൊട്ടാരക്കര സബ് ജയിലിലാണ് സുരേന്ദ്രന്‍ ഇപ്പോള്‍ ഉള്ളത്.

അതേസമയം, ശബരിമലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 68 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. ഇവരെ തിരുവനന്തപുരത്തെ ജയിലിലേക്ക് കൊണ്ടുപോകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top