സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്തവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

sabarimala

ഞായറാഴ്ച അര്‍ധരാത്രി പ്രതിഷേധ സമരം നടത്തിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തവരെ ഇന്ന് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും. അറസ്റ്റിലായ 70 പേരും മണിയാര്‍ ക്യാമ്പിലാണുള്ളത്. ഇവരെ ഇന്ന് ഉച്ചയോടെ തിരുവല്ല മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. റാന്നി മജിസ്‌ട്രേറ്റ് അവധിയിലായതിനാലാണ് തിരുവല്ല മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുന്നത്.

ഇവരുടെ വൈദ്യപരിശോധന പൂര്‍ത്തിയായി വരികയാണ്. അതേ സമയം ക്യാമ്പിന് പുറത്ത് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം തുടരുകയാണ്. അറസ്റ്റിലായവരെ വിട്ടയക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top