‘ശബരിമല വിധി സുപ്രീം കോടതിയുടേത്; കേന്ദ്ര സര്‍ക്കാറിന് എന്ത് ചെയ്യാനാകും?’; രാജ്‌നാഥ് സിംഗ്

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. യുവതീ പ്രവേശനം അനുവദിച്ചത് സുപ്രീം കോടതി ആയതിനാല്‍ കേന്ദ്ര സര്‍ക്കാറിന് എന്ത് ചെയ്യാനാകുമെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു. വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക സംസ്ഥാന സര്‍ക്കാറിന് മാത്രമാണെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു. ഇതിനിടെ, ഗവർണർ സദാശിവവുമായി രാജ്‌നാഥ് സിംഗ് ടെലഫോണിൽ ചർച്ച നടത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here