സന്നിധാനത്ത് ഇന്നലെ അക്രമം നടത്തിയത് ചിത്തിര ആട്ട വിശേഷ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെയെന്ന് പോലീസ്

സന്നിധാനത്ത് ഇന്നലെ രാത്രി പ്രതിഷേധിച്ചവര്‍ ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെയാണെന്ന് പോലീസ്. എറണാകുളം ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷ് അടക്കമുള്ളവരാണ് ഇന്നലെ പാത്രി പത്തരയോടെ വലിയ നടപന്തലില്‍ പ്രതിഷേധം നടത്തിയത്. ഇവരെ ഇന്നലെ നട അടച്ചതിന് ശേഷം പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. ഇവരില്‍ 15പേര് ചിത്തിര ആട്ട വിശേഷ സമയത്തും സന്നിധാനത്തെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഇക്കാര്യം ഉറപ്പിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here