ഗുജറാത്ത് കലാപം ; മോദിയെ കുറ്റവിമുക്തനാക്കിയതിന് എതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

2002 ലെ ഗുജറാത്ത് കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.എൻ ഖാൻവിൽക്കർ,ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വംശഹത്യക്ക് ഇരയായ കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അക്രമങ്ങളിൽ ഗൂഢാലോചന നടത്തിയതിന് മോദിക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് ഗുജറാത്ത് ഹൈക്കോടതി ശരിവച്ചതോടെയാണ് സാക്കിയ ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here