ശബരിമല; പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന്

udf meeting

ശബരിമല പ്രശ്നത്തിൽ പ്രക്ഷോഭം ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ യു ഡി എഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യം നിഷേധിച്ചത് ഉയർത്തിക്കാട്ടി പ്രക്ഷോഭം നടത്താനാണ് യു.ഡി.എഫ് ആലോചിക്കുന്നത്.ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെയുള്ള സമരം യു.ഡി.എഫ് ഏറ്റെടുക്കുന്നതിനെക്കുറിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമെടുക്കും. പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനർനിർമ്മിതിയിൽ സർക്കാർ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി പ്രക്ഷോഭമാരംഭിക്കുന്ന കാര്യവും ചർച്ച ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top