അരവിന്ദ് കെജ്രിവാളിന് നേരെ മുളകുപൊടി ആക്രമണം

അരവിന്ദ് കെജ്രിവാളിന് നേരെ മുളകുപൊടി എറിഞ്ഞു. കെജ്രിവാളിന്റെ ഓഫീസിന് പുറത്താണ് സംഭവം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് അനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മീറ്റിംഗിന് ശേഷം ഉച്ചഭക്ഷണത്തിനായി പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. മുഖ്യമന്ത്രിയുടെ ചേംബറിലെ മൂന്നാം നിലയിലാണ് ആക്രമണം നടന്നതെന്ന് എഎപി നേതാവ്
അൽക ലംബ പറഞ്ഞു.
The man, identified as Anil Kumar, was caught after the attack
മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഡെൽഹി പോലീസ് പരാജയപ്പെട്ടുവെന്നും സാമൂഹ്യ വിരുദ്ധർ സെക്രട്ടറിയേറ്റിൽ കടന്നുകയറുന്നത് തടയുന്നതിൽ പോലീസ് നിരന്തരം പരാജയപ്പെടുകയാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് അവർ ഇത് ചെയ്യുന്നതെന്നും അൽക കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here