‘സര്‍ക്കാറിനെതിരെയാണ് സമരമെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് വരട്ടെ’; വെല്ലുവിളിച്ച് കോടിയേരി

kodiyeri balakrishnanana

സംഘപരിവാറിനെയും ബിജെപിയെയും വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആശയങ്ങള്‍ക്കൊണ്ടുള്ള പോരാട്ടത്തിന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ കോടിയേരി വെല്ലുവിളിച്ചു. ബിജെപിക്കും സംഘപരിവാറിനും ആശയങ്ങള്‍ക്കൊണ്ട് മറുപടി നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അതിന്റെ പേരില്‍ ശബരിമലയിലേക്ക് വരുന്ന ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമരം സര്‍ക്കാറിനെതിരെയാണെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലാണ് പ്രതിഷേധം നടത്തേണ്ടത്. സര്‍ക്കാറിനെതിരെയാണെങ്കില്‍ സംഘപരിവാര്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയാണ് വേണ്ടത്. ശബരിമലയില്‍ തമ്പടിച്ചല്ല പ്രതിഷേധിക്കേണ്ടത്. ശബരിമലയെ ആര്‍.എസ്.എസ് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍. ശബരിമലയുടെ മറവില്‍ സംഘര്‍ഷവും അരാജകത്വവും സൃഷ്ടിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top