ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ ഡിസംബർ ഒന്നിന് ശേഷം എസ്ബിഐ ഇന്റർനെറ്റ് സേവനം തടസ്സപ്പെടും

ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കൊപ്പം മൊബൈൽ നമ്പർ നൽകാത്തവരുടെ ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം അടുത്തമാസം മുതൽ നിർത്തലാക്കുമെന്ന് എസ്ബിഐ. അക്കൗണ്ടുമായി ഏതെങ്കിലും ഒരു മൊബൈൽ നമ്പർ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് ഡിസംബർ ഒന്നുമുതൽ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല. നവംബർ 30ന് മുൻപ് അക്കൗണ്ടുള്ള ബ്രാഞ്ചിൽ ബന്ധപ്പെട്ട് മൊബൈൽ നമ്പർ നൽകണം.

എന്നാൽ മൊബൈൽ നമ്പർ നൽകാത്തവർക്ക് നെറ്റ് ബാങ്കിങ് ഉപയോഗിക്കാൻ കഴിയില്ലെന്നല്ലാതെ മറ്റ് സേവനങ്ങൾ ഒന്നും തടസ്സപ്പെടില്ല. അക്കൗണ്ടും എടിഎം കാർഡുമൊക്കെ തടസ്സമൊന്നുമില്ലാതെ ഉപയോഗിക്കാനാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top