എം.ഐ.ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റംഗവുമായ എം.ഐ.ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാർലമെന്റംഗമെന്ന നിലയിൽ കേരളത്തിന്റെ വികസന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് എംഐ ഷാനവാസ് അന്തരിക്കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലം എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായിരുന്നു. .കരൾ മാറ്റ ശാസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബുധയെ തുടർന്ന് കുറച്ച് ദിവസങ്ങളായി ചികിൽസയിലായിരുന്നു.രാവിലെ മയ്യത്ത് നമസ്കരത്തിനു ശേഷം ഭൗതികദേഹം ഏറണാകുളത്തേക്ക് കൊണ്ടുപോകും.സംസ്കാരം നാളെ പത്ത് മണിക്ക് ഏറണാകുളം തോട്ടത്തുംപടി പള്ളിയിൽ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here