ഐജി വിജയ് സാക്കറയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കുമെതിരെ കോടതി

ഐജി വിജയ് സാക്കറയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കുമെതിരെ കോടതി. ഐജിക്കും എസ്പിക്കും മലയാളം അറിയില്ലെയെന്നും ഡിജിപി ഇറക്കിയ സർക്കുലർ അവർക്ക് മനസ്സിലായില്ലേ എന്നും കോടതി ചോദിച്ചു. എസ്പിയുടെ ശരീരഭാഷ തന്നെ ശരിയല്ലെന്നും ഇരുവർക്കുമെതിരെ ക്രിമിനൽ കേസ് ഉള്ളതല്ലെയെന്നും കോടതി ചോദിച്ചു. ഇവരെ എന്തിന് നിയമിച്ചുവെന്ന് സർക്കാർ വിശദീകരിക്കണമെന്നും എസ്പിയുടേയും ഐജിയുടേയും വിശദാംശങ്ങൾ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top