ആചാരത്തിന്റെ പേരിൽ ആർത്തവസമയത്ത് ഒറ്റയ്ക്ക് കിടത്തി; ഗജ ചുഴലിക്കാറ്റിൽ പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

ആചാരത്തിന്റെ പേരിൽ ആദ്യ ആർത്തവസമയത്ത് ഒറ്റയ്ക്ക് താമസിപ്പിച്ച പതിമൂന്നുകാരി ഗജ ചുഴലിക്കാറ്റിൽ തെങ്ങ് വീണ് മരിച്ചു. തഞ്ചാവൂർ ജില്ലയിലെ അനൈയ്ക്കാട് ഗ്രാമത്തിലെ സെ് വിജയയാണ് ചുഴലിക്കാറ്റിൽ ഓലപ്പുരയ്ക്ക് മുകളിൽ തെങ്ങ് കടപുഴകി വീണ് മരിച്ചത്.
ആദ്യമായി ആർത്തവമായതിനെ തുടർന്ന് അശുദ്ധി കൽപ്പിച്ച് വീടിന് പുറത്ത് ഓലപ്പുര ഉണ്ടാക്കിയാണ് പെൺകുട്ടിയെ താമസിപ്പിച്ചത്. രാത്രി അതിശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് തെങ്ങ് കടപുഴകി വീണത്. കാറ്റിന്റെയും മവയുടേയും ശബ്ദത്തിൽ പെൺകുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല.
ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും ഓലപ്പുരയിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദ്ദേശമുണ്ടായെങ്കിലും ആചാരലംഘനമാകുമെന്നുള്ളതുകൊണ്ട് വിജയയെ ഓലപ്പുരയിൽ നിന്ന് മാറ്റി പാർപ്പിക്കാൻ കുടുംബം തയ്യാറായിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here