Advertisement

മന്ത്രിസ്ഥാനത്തെ ചൊല്ലി ജെ.എഡി.എസില്‍ ഭിന്നത; സംസ്ഥാന നേതാക്കളെ ദേവഗൗഡ ചര്‍ച്ചയ്ക്ക് വിളിച്ചു

November 22, 2018
0 minutes Read

മാത്യു ടി തോമസിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി ജെ.ഡി.എസില്‍ തര്‍ക്കം രൂക്ഷം. സംസ്ഥാന നേതൃത്വത്തിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ സംസ്ഥാന നേതാക്കളെ എച്ച്.ഡി ദേവഗൗഡ ചര്‍ച്ചയ്ക്കായി വിളിച്ചു. സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ച ബംഗളൂരുവിലാണ് നടക്കുന്നത്. ജനതാദള്‍ എസ്. (ജെഡിഎസ്) അധ്യക്ഷന്‍ കെ. കൃഷ്ണന്‍കുട്ടി, സി.കെ നാണു എന്നിവര്‍ ചര്‍ച്ചയ്ക്കായി ബംഗളൂരിവിലേക്ക് തിരിച്ചു. അതേസമയം, കൃഷ്ണന്‍കുട്ടിക്കൊപ്പം ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് മന്ത്രി മാത്യു ടി തോമസ്. ഇന്ന് രാത്രി എട്ടിനാണ് ദേവഗൗഡയുടെ നേതൃത്തിലുള്ള ചര്‍ച്ച നടക്കുക.

മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഏറെക്കാലമായി പാർട്ടിക്കകത്ത് ആവശ്യം ഉയരുകയാണ്. പകരം കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. ദേശീയ നേതൃത്വത്തോട് പലപ്പോഴായി സംസ്ഥാനഘടകം ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന ഭാരവാഹി യോഗവും ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി ദേവഗൗഡക്ക് നല്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം വൈകുകയായിരുന്നു. വിഷയത്തെച്ചൊല്ലി സംസ്ഥാനത്ത് തർക്കം മൂർച്ഛിക്കുന്നതിനിടെയാണ് പ്രശ്നം ചർച്ച ചെയ്യാന്‍ നേതാക്കളായ കെ. കൃഷ്ണന്‍കുട്ടി, സി.കെ നാണു, മാത്യു ടി തോമസ് എന്നിവരെ ദേവഗൗഡ ഇന്ന് ബംഗളൂരുവിലേക്ക് വിളിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top