Advertisement

ജല ചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ്; ബ്രൂവറി വിവാദത്തിൽ സർക്കാരിനൊപ്പം നിൽക്കാൻ ജെ.ഡി.എസ്

January 29, 2025
2 minutes Read

ബ്രൂവറി വിവാദത്തിൽ സർക്കാരിനൊപ്പം നിൽക്കാൻ ജനതാദൾ എസ് (ജെ.ഡി.എസ്) തീരുമാനിച്ചു. ജല ചൂഷണം ഉണ്ടാകില്ലെന്ന സർക്കാരിന്റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും ഉറപ്പിലാണ് നേതൃയോഗം പദ്ധതിയെ പിന്തുണക്കാൻ തീരുമാനിച്ചത്. എന്നാൽ പദ്ധതിയോടുളള എതിർപ്പ് പരസ്യമാക്കി സിപിഐ രംഗത്തുണ്ട്. മദ്യമാണോ നെല്ലാണോ ഉൽപ്പാദിപ്പിക്കേണ്ടതെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നതെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി വിമർശിച്ചു.

ജല ചൂഷണം പോലുള്ള പാരിസ്ഥിതിക വിഷയങ്ങളിൽ നിലപാട് ഉയർത്തിപ്പിടിച്ച ചരിത്രം മറക്കരുതെന്ന് ചൂണ്ടിക്കാട്ടി കൊണ്ട് ജനതാദൾ എസിൽ മദ്യനിർമാണശാലക്ക് എതിരെ എതിർപ്പ് ഉയർന്നിരുന്നു.പാലക്കാട് ജില്ലാ ഘടകം അടക്കം ഈ നിലപാടിലായിരുന്നു. ഇന്ന് നടന്ന സംസ്ഥാന നേതൃയോഗത്തിലും ബ്രൂവറി വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യമുയർന്നു. കൊക്കക്കോള കമ്പനിയുടെ ജലചൂഷണത്തിനെതിരെ സമരം ചെയ്ത ജെഡിഎസ് എങ്ങനെ ബ്രുവറിയെ പിന്തുണയ്ക്കുമെന്നായിരുന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നേരെ ഉയർന്ന ചോദ്യം. എന്നാൽ കോള കമ്പനിയെപ്പോലെ ഭൂഗർഭജലമൂറ്റില്ലെന്നും
മഴ വെള്ള സംഭരണിയിൽ നിന്നുള്ള വെള്ളമാകും പദ്ധതി ഉപയോഗപ്പെടുത്തുകയെന്നും മന്ത്രി കൃഷ്ണൻകുട്ടി വിശദീകരിച്ചു.

സംസ്ഥാനത്തിൻ്റെ വികസന താൽപര്യം പരിഗണിച്ച് സർക്കാരിനെ പിന്തുണയ്ക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. എന്നായിരുന്നു ചർച്ചയിൽ പിന്നീട് ഉയർന്ന പൊതുവികാരം. പാലക്കാട് ജില്ലാ നേതൃത്വവും ഇതിനോട് യോജിച്ചു. ഇതോടെയാണ് മദ്യനിർമാണശാല വിവാദത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകാൻ തീരുമാനിച്ചത്.

സംസ്ഥാന എക്സിക്യൂട്ടിവ് മദ്യനിർമാണശാലക്കെതിരെ നിലപാട് എടുത്തതോടെ സി.പി.ഐ നേതാക്കൾ വിമർശനം കടുപ്പിച്ചു. മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയതിൽ സർക്കാരിനെ വിമർശിച്ച് ദേശിയ കൗൺസിൽ അംഗവും കർഷക നേതാവുമായ സത്യൻ മൊകേരി ജനയുഗത്തിൽ ലേഖനം എഴുതി. മദ്യമാണോ നെല്ലാണോ ഉൽപ്പാദിപ്പിക്കേണ്ടത് എന്ന ചോദ്യം ഉയർന്നുവന്നെന്നും നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സത്യൻ മൊകേരി ലേഖനത്തിൽ ആവശ്യപ്പെട്ടു. സിപിഐ അടക്കമുള്ളവരുമായി ഇനിയും ചർച്ച നടത്തുമെന്നാണ് സി.പി.ഐ.എമ്മിൻെറ പ്രതികരണം.

Story Highlights : Janata Dal (S) to stand with government on Palakkad brewery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top