ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു

kadakampally

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാസര്‍ഗോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരിക്കെതിരെയാണ് നടപടിയെടുത്തത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മന്ത്രിക്കെതിരെ മേല്‍ശാന്തി വിമര്‍ശനം നടത്തിയത്. സംഭവം വിവാദമായതോടെ മേല്‍ശാന്തി ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top