രണ്ട് ദിവസത്തിനകം വീടൊഴിയും; എന്നാൽ സമരം തുടരും : പ്രീതാ ഷാജി

will vacate house within two days says preetha shaji

ജപ്തിക്കെതിരെ സമരം ചെയ്ത പ്രീത ഷാജി രണ്ട് ദിവസത്തിനകം വീടൊഴിയുമെന്ന് അറിയിച്ചു. വീടൊഴിയുമെങ്കിലും കുടുബവുമായി വീടിനു പുറത്ത് ഷെഡ്ഡു കെട്ടി സമരം തുടരുമെന്ന് പ്രീത അറിയിച്ചു.

കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം ചെയ്ത ഇടപ്പള്ളിയിലെ വീട്ടമ്മയോട് വീട് ഒഴിയാൻ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 48 മണിക്കൂറിനകം വീടൊഴിയണമെന്നാണ് കോടതി ഉത്തരവ്.

തൃക്കാക്കര വില്ലേജ് ഓഫീസർ വീട് ജപ്തി ചെയ്ത് താക്കോൽ ഹൈക്കോടതി രജിസ്ട്രാറെ ഏൽപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 24 ന് റിപ്പോർട്ട് നൽകാൻ സ്‌റ്റേറ്റ് അറ്റോർണി ജനറലിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top