ലയൺ കിങ്ങ് ടീസർ പുറത്ത്
ലയൺ കിങ്ങ് ടീസർ പുറത്ത്. വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോൺ ഫെവ്രോയാണ്. അടുത്ത വർഷം ചിത്രം പുറത്തിറങ്ങും. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ടീസർ.
സിനിമാ പ്രേമികളുടെ ഇഷ്ട ശബ്ദങ്ങളാണ് ഓരോ കഥാപാത്രത്തിനും ശബ്ദം നൽകിയിരിക്കുന്നത്. സിമ്പയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് ഡൊണാൾഡ് ഗ്ലോവറാണ്. നാലയ്ക്ക് ശബ്ദം നൽകുന്ന ബിയോൺസെയാണ്. മുഫാസയായി എത്തുന്നത് ജെയിംസ് ൾേ ജോൺസാണ്.
പ്രൈഡ് ലാൻഡിലെ മൃഗങ്ങൾക്ക് കുഞ്ഞ് സിമ്പയെ പരിചയപ്പെടുത്തുന്നതാണ് കഥയുടെ തുടക്കം. ഇതാണ് ഈ ട്രെയിലറിൽ കാണിച്ചിരിക്കുന്നതും. ചിത്രം 2019 ജൂലൈ 19ന് പുറത്തിറങ്ങും. 1994 ലെ ‘ദി ലയൺ കിങ്ങ്’ എന്ന ചിത്രത്തിന്റെ റീമേക്കാണ് അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here