വിലക്ക് ലംഘിച്ച് നാമജപ പ്രതിഷേധം; അറസ്റ്റിലായവര്‍ക്ക് ജാമ്യം

സന്നിധാനത്ത് വിലക്ക് ലംഘിച്ച് പ്രതിഷേധ നാമജപം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം. ബി.ജെ.പി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു നീക്കിയ 82 പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. മണിയാര്‍ ക്യാമ്പില്‍ എത്തിച്ചതിന് ശേഷമാണ് ഇവരെ വിട്ടയച്ചത്.

കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തയതിന് ശേഷമാണ്  ജാമ്യം. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്താത്തത് കൊണ്ട് കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്ന് നിലപാടെടുക്കുകയായിരുന്നു പൊലീസ്.

ബി.ജെ.പി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ബി.ജെ.പി സര്‍ക്കുലര്‍ പ്രകാരം 24 തിയ്യതി രാത്രി ശബരിമലയില്‍ സംഘടിക്കേണ്ടത് കോട്ടയം പൊന്‍ കുന്നം’ ജില്ലക്കാരായിരുന്നു. (ആര്‍.എസ്.എസ് ജില്ല). ബി.ജെ.പി കോട്ടയം ജില്ലാ ട്രഷറര്‍ കൂടിയായ കെ.ജി കണ്ണനായിരുന്നു ചുമതല ഉണ്ടായിരുന്നത്.

കണ്ണന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘടിച്ചെത്തിയ 82 അംഗ ആര്‍.എസ്.എസ് സംഘത്തെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു നീക്കിയത്. വാവരു നടക്ക് സമീപം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച് ക്ഷേത്രത്തിനുള്ളിലെ നിലവിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top