Advertisement

സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലിലേക്ക് കൊണ്ടുപോയി; നാളെ കണ്ണൂരിലെത്തിക്കും

November 25, 2018
0 minutes Read
K Surendran

ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കൊട്ടാരക്കര സബ് ജയിലില്‍ നിന്നാണ് സുരേന്ദ്രനെ കോഴിക്കോട് എത്തിക്കുക. ഇന്ന് സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ താമസിപ്പിച്ച് നാളെ രാവിലെ കണ്ണൂരിലെത്തിക്കും. കണ്ണൂരില്‍ ഒരു പ്രകടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാലാണ് നാളെ കണ്ണൂര്‍ കോടതിയില്‍ സുരേന്ദ്രനെ ഹാജരാക്കാന്‍ പൊലീസ് തീരുമാനിച്ചത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ സുരേന്ദ്രനെ ഹാജരാക്കും.

കേസില്‍ ജാമ്യം ലഭിക്കുമെന്നാണ് കെ സുരേന്ദ്രന്‍റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതേസമയം, ഈ കേസില്‍ ജാമ്യം ലഭിച്ചാലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം.

മറ്റന്നാള്‍ വീണ്ടും സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്‍റെ ആവശ്യത്തില്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top