എസ്.പി യതീഷ് ചന്ദ്രയെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് മാറ്റുന്നു

yathish chnadra

ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ്.പി യതീഷ് ചന്ദ്രയെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നിലയ്ക്കലിലാണ് എസ്.പി യതീഷ് ചന്ദ്രയ്ക്ക് സുരക്ഷാ ചുമതലയുള്ളത്. തൃശൂര്‍ കമ്മീഷ്ണര്‍ പദവിയിലേക്ക് മടങ്ങിപ്പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി സൂചന. എന്നാല്‍, ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. യതീഷ് ചന്ദ്രയെ മാറ്റിയുള്ള ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കിയേക്കുമെന്നും സൂചനകളുണ്ട്. യതീഷ് ചന്ദ്രയ്ക്ക് പകരം തൃശൂര്‍ റൂറല്‍ എസ്.പി എം.കെ പുഷ്‌കരന്‍ നിലയ്ക്കലിലെ സുരക്ഷാ ചുമതലയില്‍ എത്തും. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതും യതീഷ് ചന്ദ്രയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top