ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. ശബരിമലയിൽ അക്രമം നടത്തിയ പോലീസ് കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും, അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട സമര്‍പ്പിച്ച ഹരജിയും കോടതിയുടെ പരിഗണയില്‍ വരും. ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്‍റെ അന്വേഷണം ആവശ്യപ്പെട്ടതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹര്‍ജി. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടികാട്ടി പിസി ജോർജ്ജ് എം.എൽ.എ സമര്‍പ്പിച്ച ഹര്‍ജിയും ദേവസ്വം ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന പ്രയാർ ഗോപാലകൃഷ്ണന്റെ ഹർജിയും ഇന്നു ഹൈക്കോടതി യുടെ പരിഗണനയ്ക്ക് എത്തും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ദേവസ്വം ഫണ്ട് ചിലവഴിക്കുന്നു വെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here