സിനിമാമേഖലയിലെ ആഭ്യന്തര പരാതി പരിഹാര സമിതി നിയമപ്രകാരമാണോ എന്ന് ഹൈക്കോടതി

hc to consider plea on kerala flood the result of poor dam management

സിനിമാമേഖലയിലെ ആഭ്യന്തര പരാതി പരിഹാര സമിതി, നിയമപ്രകാരമാണോ രൂപീകരിച്ചതെന്ന് അറിയിക്കണമെന്ന് താരസംഘടനയായ അമ്മയ്ക്ക് ഹൈക്കോടതി നിര്‍ദേശം. നിയമാനുസൃത കമ്മിറ്റി അല്ല അമ്മ യിൽ ഉള്ളത് എന്ന ഡബ്യുസിസി യുടെ വാദം കോടതി രേഖപ്പെടുത്തി.
സംഘടനയ്ക്ക് പുറത്തു നിന്നുള്ള അംഗത്തെ ഉൾപ്പെടുത്താത്തതിൽ താരസംഘടന മറുപടി നല്കാനും കോടതി നിര്‍ദേശിച്ചു.

സിനിമ ലൊക്കേഷനുകളില്‍ ലൈംഗീകാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിയുസിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അമ്മയോട് സത്യവാങ്മൂലം സമര്പിക്കാന് കോടതി നിര്ദേശിച്ചത്. സ്തീകള്ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള് തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള സമിതിയില് പുറത്തുനിന്നുള്ള അംഗത്തെ ഉള്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡബ്ല്യൂസിസിയുടെ വാദം. ഇത് സംബന്ധിച്ചാണ് അമ്മയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടാഴ്ചക്കകം വിശദീകരണ ംനല്കാനാണ് കോടതി നിര്ദേശം. . ഡബ്ലിയുസിസിയ്ക്ക് വേണ്ടി റിമാ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്. അബുദാബിയില്‍ അടുത്തമാസം 7 നു നടക്കുന്ന അമ്മ ഷോയ്ക്കും ആഭ്യന്തരപരാതി സമിതി കമ്മിറ്റി രൂപികരിക്കണമെന്നും ഡബ്യുസിസി കോടതിയില് ആവശ്യപ്പെട്ടിട്ടുണ്ട്.  തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിക്കാരുടെ വാദം. അമ്മ തൊഴില്‍ ദാതാക്കളുടെ സംഘടന അല്ലെന്നും അമ്മയില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു താര സംഘടനയുടെ നിലപാട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top