മജീദ് മജീദി ഐഎഫ്എഫ്കെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയർമാൻ

ഐഎഫ്എഫ്കെയുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയർമാനായി വിഖ്യാത ഇറാനിയൻ സംവിധായകനായ മജീദ് മജീദി എത്തും. മജീദിയുടെ മുഹമ്മദ് : ദ് മെസഞ്ചർ ഓഫ് ഗോഡ് എന്ന ചിത്രം മേളയിൽ പ്രദർശിപ്പിക്കും. 2015 ൽ നിർമ്മിച്ച ഈ ചിത്രം പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ആവിഷ്കരിക്കുന്നത്.
ഇറാനിയൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് എആർറഹ്മാനാണ്. തമിഴ് സംവിധായകനായ വെട്രിമാരൻ, മറാത്തി സംവിധായകനായ ഉമേഷ് കുൽക്കർണി, ഫിലിപ്പിനോ സംവിധായകനായ അഡോൽഫോ അലിക്സ് ജൂനിയർ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ. വെട്രിമാരന്റെ വടചെന്നൈ, ഉമേഷ് കുൽക്കർണിയുടെ ഹൈവേ, അഡോൽഫോ അലിക്സ് ജൂനിയറിന്റെ ഡാർക്ക് ഈസ് ദ നൈറ്റ് എന്നീ ചിത്രങ്ങൾ ജൂറി ഫിലിംസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here