ശബരിമല മണ്ഡലകാലം; രണ്ടാം ഘട്ടത്തില്‍ ദിനേന്ദ്ര കശ്യപ്, അശോക് യാദവ് എന്നിവര്‍ക്ക് ചുമതല

official website of sabarimala temple

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ പമ്പയുടെയും സന്നിധാനത്തിന്‍റെയും സുരക്ഷാ മേല്‍നോട്ട ചുമതല പോലീസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപ് നിര്‍വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്‍റലിജെന്‍സ് ഐ.ജി അശോക് യാദവിനായിരിക്കും. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് സുരക്ഷാ ചുമതലയുളള പോലീസ് ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയി തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം തുടരും.

പോലീസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്ത് വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസാമിയേയും വിജിലന്‍സ് എസ്.പി കെ.ഇ.ബൈജുവിനേയും നിയോഗിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്കുമാര്‍, തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.കെ.പുഷ്കരന്‍ എന്നിവര്‍ പമ്പയിലും ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി എച്ച്.മഞ്ചുനാഥ്, സ്പെഷ്യല്‍ സെല്‍ എസ്.പി വി.അജിത് എന്നിവര്‍ നിലയ്ക്കലും രണ്ടാം ഘട്ടത്തില്‍ പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. മരക്കൂട്ടത്ത് കേരള പോലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ.കെ.അജി, വടശ്ശേരിക്കരയില്‍ കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാന്‍റന്‍റ് പി.വി.വില്‍സന്‍, എരുമേലിയില്‍ എന്‍.ആര്‍.ഐ സെല്‍ എസ്.പി വി.ജി വിനോദ് കുമാര്‍ എന്നിവരെയും പോലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചു.

നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നവംബര്‍ 29 ന് രാവിലെ എട്ട് മണിക്ക് ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top