കെഎം ഷാജിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

എം എൽ എ സ്ഥാനത്തു നിന്ന് നീക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കെ എം ഷാജി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി നടപടി റദാക്കണമെന്നും കേരള നിയമ സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നുമാണ് കെ എം ഷാജിയുടെ ആവശ്യം. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചണ് കേസ് പരിഗണിക്കുന്നത്.
കെഎം ഷാജി നിയസഭാ അംഗമല്ലാതായെന്ന് ഇന്നലെ നിയമസഭാ സെക്രട്ടറിയുടെ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചിട്ടും ഹൈക്കോടതി സ്റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയുടെ ഉത്തരവിലുള്ളത്. ഷാജിക്ക് ഇന്ന് തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം.വി.നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here