കെ കൃഷ്ണന്‍ കുട്ടിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും

udf meeting

മാത്യു ടി തോമസിന് പകരം മന്ത്രിയായി സ്ഥാനമേല്‍ക്കുന്ന കെ കൃഷ്ണന്‍ കുട്ടിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും . ശബരിമല, കെ ടി ജലീൽ തുടങ്ങിയ വിവാദ വിഷയങ്ങളിലെ പ്രതിഷേധ സൂചകമായാണ് ബഹിഷ്കരണം.

രാജ്ഭവനില്‍വൈകിട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മാത്യു ടി തോമസ് കൈകാര്യം ചെയ്‌തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കൃഷ്ണന്കുട്ടിക്ക് ലഭിക്കുക. ചിറ്റൂരിൽ നിന്നുള്ള എം എൽ എയാണ് കെ കൃഷ്ണൻകുട്ടി. മുതിർന്ന നേതാവ് കൂടിയായ കൃഷ്ണൻ കുട്ടി ആദ്യമായാണ് മന്ത്രിയാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top