2008 ലെ മലേഗാവ് സ്ഫോടനക്കേസ്; സാക്ഷി വിസ്താരം ഡിസംബർ മൂന്നിന്

2008 ലെ മാലേഗാവ് സ്ഫോടന കേസിൽ സാക്ഷി വിസ്താരം ഡിസംബർ മൂന്നിന് തുടങ്ങും. സ്ഫോടനത്തിൽ മരിച്ച ആറു പേരുടെ മൃതദേഹങ്ങളിൽ പോസ്റ്റുമോർട്ടം നടത്തുകയും പരിക്കേറ്റ 101 പേരെ ചികിത്സിക്കുകയും ചെയ്ത മുംബൈ, നാസിക്, മാലേഗാവ് എന്നിവിടങ്ങളിലെ 14 ഡോക്ടർമാരെയാണ് ആദ്യം വിസ്തരിക്കുന്നത്.
പരിക്കേറ്റവരുടെ മെഡിക്കൽ രേഖകളിൽ പ്രതികൾ സംശയം പ്രകടിപ്പിച്ചതിനാൽ ഡോക്ടർമാരെ വിസ്തരിക്കേണ്ടതുണ്ടെന്നാണ് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ അവിനാഷ് റസൽ കോടതിയിൽ പറഞ്ഞത്. ഇവർക്ക് കോടതി സമൻസ് അയച്ചിരുന്നു.
സൈനിക ഉദ്യോഗസ്ഥരായ ലഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, സന്യാസിമാരായ പ്രഞജാസിങ് ഠാക്കൂർ, സുധാകർ ദ്വിവേദി എന്നിവരടക്കം ഏഴ് പേർക്ക് എതിരെയാണ് ഒക്ടോബർ 30 ന് എൻഐഎ കോടതി യുഎപിഎ നിയമ പ്രകാരം ഭീകര കുറ്റം ചുമത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here