ശബരിമല യുവതീ പ്രവേശനം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ

ശബരിമല യുവതീ പ്രവേശ വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യ തിടുക്കം കാണിച്ചെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ആദ്യഘട്ടത്തില്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായില്ല. ആക്ടിവിസ്റ്റുകള്‍ കയറുമെന്ന പ്രസ്താവനകള്‍ ആശയക്കുഴപ്പമുണ്ടാക്കി. വനിതാ പൊലീസിനെ വിന്യസിക്കുമെന്ന ഡിജിപിയുടെ പരാമര്‍ശം അനവസരത്തിലായിരുന്നുവെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. ഇന്ന് രാവിലത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top