രഞ്ജി ട്രോഫി; മധ്യപ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് തകര്‍ച്ച

മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 63 റണ്‍സിന് പുറത്തായി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം വലിയ ബാറ്റിംഗ് തകര്‍ച്ചയാണ് തുടക്കം മുതല്‍ നേരിട്ടത്. വെറും 35 ഓവര്‍ മാത്രം ബാറ്റ് ചെയ്താണ് കേരളം 63 റണ്‍സില്‍ പുറത്തായിരിക്കുന്നത്. 16 റണ്‍സ് വീതമെടുത്ത വിഷ്ണു വിനോദും, അക്ഷയ് ചന്ദ്രനുമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍മാര്‍. തിരുവനന്തപുരത്തെ സെന്റ്. സേവ്യേഴ്‌സ് കെ.സി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളാ നായകന്‍ സച്ചിന്‍ ബേബി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മധ്യപ്രദേശിന് വേണ്ടി ആവേശ് ഖാന്‍ നാല് വിക്കറ്റുകളും കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top