Advertisement

‘വേണ്ടത് രണ്ട് സെഞ്ച്വറികള്‍ കൂടി’; സച്ചിന്റെ മറ്റൊരു റെക്കോര്‍ഡും കോഹ്‌ലി മറികടക്കും

November 28, 2018
0 minutes Read

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയില്‍ രണ്ട് സെഞ്ച്വറികള്‍ കൂടിയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ കോഹ്‌ലിക്ക് വേണ്ടത്. നിലവില്‍ അഞ്ച് ടെസ്റ്റ് സെഞ്ച്വറികളാണ് ഓസ്‌ട്രേലിയയില്‍ കോഹ്‌ലിക്കുള്ളത്. ആറ് സെഞ്ച്വറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ നേട്ടത്തില്‍ കോഹ്‌ലിക്ക് മുന്നിലുള്ളത്.

ഓസ്‌ട്രേലിയക്കെതിരെ കളിച്ച 20 ടെസ്റ്റ് മത്സരങ്ങളില്‍ 53.20 ബാറ്റിംഗ് ശരാശരിയില്‍ 1809 റണ്‍സാണ് സച്ചിന്‍ നേടിയിരിക്കുന്നത്. അതേസമയം, കോഹ്‌ലി ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ എട്ട് ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 62.00 ബാറ്റിംഗ് ശരാശരിയില്‍ 992 റണ്‍സ് കോഹ്‌ലി ഓസ്‌ട്രേലിയയില്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.

ആറ് ടെസ്റ്റ് സെഞ്ച്വറികളുമായി സച്ചിന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അഞ്ച് സെഞ്ച്വറികളുമായി സുനില്‍ ഗവാസ്‌കറും, വിരാട് കോഹ്‌ലിയുമാണ് രണ്ടാം സ്ഥാനത്ത്. ഗവാസ്‌കര്‍ 11 മത്സരങ്ങളില്‍ നിന്നും കോഹ്‌ലി എട്ട് മത്സരങ്ങളില്‍ നിന്നുമാണ് അഞ്ച് സെഞ്ച്വറികള്‍ നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top