ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് കേരളത്തിന്റെ 10 കോടി ധനസഹായം

gaja cyclone

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സഹായഹസ്തങ്ങളാണ് കേരളത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചത്.

പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. നിരവധി ബോട്ടുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ തകര്‍ന്നത്. ഇതിനായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top