രഞ്ജി ട്രോഫി; തിരിച്ചടിച്ച് കേരളം

ആദ്യ ഇന്നിംഗ്‌സിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം മധ്യപ്രദേശിനെതിരായ മത്സരത്തില്‍ കേരളം തിരിച്ചടിക്കുന്നു. രണ്ടാം ഇന്നിംഗ്‌സിലെ മികച്ച പോരാട്ടം കേരളത്തിന് വിജയപ്രതീക്ഷ നല്‍കുന്നു. അവസാന ദിനമായ നാളെ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തിട്ടുണ്ട്. 125 റണ്‍സിന്റെ ലീഡാണ് കേരളത്തിന് ഇപ്പോള്‍ ഉള്ളത്. അവസാനദിനമായ നാളെ ഒരു സെഷന്‍ പിടിച്ചുനില്‍ക്കുകയും ലീഡ് 200 കടക്കുകയും ചെയ്താല്‍ കേരളത്തിന് തോല്‍വി ഒഴിവാക്കാം. അതേസമയം വിജയലക്ഷ്യം കാണും മുമ്പ് മധ്യപ്രദേശിനെ പുറത്താക്കിയാല്‍ അട്ടിമറി ജയവും സ്വന്തമാക്കാം. പ്രത്യേകിച്ച് ജലജ് സക്സേന ഏഴ് വിക്കറ്റ് വീഴ്ത്തിയ മൈതാനമാണെന്നതും പ്രതീക്ഷയാണ്.
കളി അവസാനിക്കുമ്പോള്‍ 155 റണ്‍സുമായി നില്‍ക്കുന്ന വിഷ്ണു വിനോദിന് കൂട്ടിന് 30 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് ക്രീസില്‍. നായകന്‍ സച്ചിന്‍ ബേബി- വിഷ്ണു വിനോദ് കൂട്ടുകെട്ടാണ് കേരളത്തിന് ജീവന്‍ നല്‍കിയത്. ഇരുവരും സെഞ്ച്വറി നേടി. സച്ചിന്‍ ബേബി 211 പന്തുകളില്‍ നിന്ന് പതിനാല് ഫേറും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടെ 143 റണ്‍സാണ് നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here